മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ലാഭകരമായ നിക്ഷേപത്തെക്കുറിച്ചും നിക്ഷേപം നടത്തുന്ന കമ്പനികളെക്കുറിച്ചും ഉപദേശം നൽകാൻ ക്ലിയർ ഫണ്ട് ഓൺ ലൈൻ ഇൻവെസ്റ്റ്മെൻറ് അഡ്വൈസിങ്ങ് പ്രവർത്തനം തുടങ്ങി. സാമ്പത്തിക രംഗത്തെ പ്രമുഖരായ കുനാൽ ബജാജ്, സരോഷ് ഇറാനി എന്നിവർ നേതൃത്വം നൽകുന്ന സ്ഥാപനം 2016 ലാണ് പ്രവർത്തനം തുടങ്ങിയത്. മ്യൂച്വൽ ഫണ്ട് നിക്ഷേപകരംഗത്ത് നിക്ഷേപകർ അറിയാതെ വിവിധ ചാർജ്ജുകൾ ഈടാക്കുന്ന കാലഘട്ടത്തിൽ തികച്ചും സുതാര്യമായ രീതിയിലാണ് ക്ലിയർ ഫണ്ട് പ്രവർത്തിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.